Tuesday, 26 September 2017


         താങ്കൾ അവസാനം പറഞ്ഞത്
'' എന്നെ ആര്‍ക്കും തള്ളി പറയാം.. വിമര്‍ശിക്കാം..പക്ഷേ നാളെ ചരിത്രം എന്നെ തിരിച്ചറിയാതെ പോകില്ല...''

ലൈസന്‍സ് രാജില്‍ കുടുങ്ങി ദരിദ്രമായ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെ ലോകത്തെ ഉജ്ജ്വല സാമ്പത്തിക ശക്തിയാക്കിയ economist,ചന്ദ്രയാന്‍ ,ചൊവ്വായാനത്തിലൂടെ ലോകത്തെ സ്തംബ്ദനാക്കിയ പ്രധാനമന്ത്രി.

ആധുനികസാമ്പത്തിക വിപ്ളവത്തിന്‍െറ പിതാവ് .തൊഴിലുറപ്പ് ,വിവരാവകാശം ,വനാവകാശം,വിദ്യാഭ്യാസ അവകാശ നിയമങ്ങളുടെ പിതാവ്.

7മെട്രോപദ്ധതികളുടെ ഉപഞ്ജാതാവ്..ഭാരത് നിര്‍മ്മാണ്‍ പദ്ധതിയിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം.

ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളെ വൈദ്യുതികരിച്ച,ഏറ്റവും കൂടുതല്‍ ഗ്രാമീണ സ്കൂളുകള്‍ നിര്‍മ്മിച്ച ,രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച,ഏറ്റവും കൂടുതല്‍ ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ നിര്‍മ്മിച്ച ,ഏറ്റവും കൂടുതല്‍ റേഷന്‍ കടകള്‍ തുറന്ന,ഏറ്റവും കൂടുതല്‍ jnrum ബസ്സുകള്‍ ഓടിച്ചത്.

കാശ്മീരിലേക്ക് തുരങ്കമുണ്ടാക്കിയ,കാശ്മീരില്‍ ചരിത്രത്തിലെ record polling നടപ്പിലാക്കിയ, രാജ്യത്ത് ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാക്കിയ,71000 കോടിയുടെ കാര്‍ഷികകടം എഴുതി തള്ളി ചരിത്രം രചിച്ച,

 ഏറ്റവും കൂടുതല്‍ സൈനികപോസ്ററുകള്‍ സന്ദര്‍ശിച്ച,ഏറ്റവും കൂടുതല്‍ വ്യവസായ തുറമുഖം (വല്ലാര്‍പാടം ഉള്‍പ്പടെ ) ഉല്‍ഘാടനം ചെയ്ത,മൊബൈല്‍റേറ്റ് കുറച്ച് മൊബൈല്‍ വിപ്ളവമുണ്ടാക്കിയ,രാജ്യത്തെ ഏറ്റവും വലിയകടല്‍പ്പാലം (മുംബൈയിലെ ബാന്ധ്ര)നിര്‍മ്മിച്ചത്.

ഏറ്റവും വലിയ ആണവഊര്‍ജ്ജം സംഭരിച്ച,ഏറ്റവും കൂടുതല്‍ മിസൈല്‍,റോക്കറ്റ് നിര്‍മ്മാണ പരീക്ഷണം നടത്തിയ, ഒരു റോക്കറ്റില്‍ 100 ഉപഗ്രഹം വിക്ഷേപിക്കാന്‍ ശാസ്തജ്ഞരെ സജ്ജമാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി...

                                                         പ്രിയപ്പെട്ട മന്‍മോഹന്‍                                                                                 താങ്കളുടെ കാലത്ത് ദിവസം അഞ്ച് കോട്ട് മാറിയില്ല.മന്‍കീബാത് കോപ്രായം നടത്തിയില്ല.ദേശീയപതാക കൊണ്ട് വിയര്‍പ്പ് തുടച്ചില്ല..മുന്‍ഗാമികളുടെ വിയര്‍പ്പിലുണ്ടായ പദ്ധതികള്‍ പേര് മാറ്റി ആളെ പറ്റിച്ചില്ല...

സ്വര്‍ണ്ണ കോട്ട് ഇട്ടു ഡംബ് കാട്ടിയില്ല...ആ പത്ത് കൊല്ലം ഇന്ത്യയില്‍ വര്‍ഗ്ഗീയത കലാപം ഉണ്ടായില്ല..കര്‍ഷകഭൂമി പിടിച്ചെടുത്ത് കോര്‍പ്പറേറ്റ്കള്‍ക്ക് നല്‍കിയില്ല..

പശുവിന്‍െറ പേരില്‍ ആളെ കൊന്നില്ല.ദളിതനെ കെട്ടിയിട്ട് തല്ലിയില്ല, ഓക്സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചില്ല.ആള്‍ദൈവ കലാപം ഉണ്ടായില്ല..


സര്‍വ്വകലാശാലകള്‍ കത്തിയില്ല,,സൈനികകേന്ദ്രങ്ങള്‍ ഭീകരതയുടെ താവളമായില്ല...സൈനികര്‍ ഭക്ഷണം കിട്ടാതെ നിലവിളിച്ചില്ല

പണത്തിനായി ക്യൂവില്‍ നിന്ന് മരിച്ചില്ല..ഇടുന്ന കോട്ടിന്‍െറ കളറില്‍ നോട്ടടിച്ചില്ല,,,പണമില്ലാതെ ഭാര്യയുടെ മൃതദേഹം ചുമന്ന് ഭര്‍ത്താക്കന്‍മാര്‍ നടന്നില്ല,,,ട്രയിനില്‍ നിന്ന് പിടിച്ച് ഇറക്കി കുത്തി കൊന്നില്ല,,,MLA മാരെ പണം കൊടുത്തു വിലക്ക് വാങ്ങിയില്ല...


ഭരണകൂടങ്ങളെ അട്ടിമറിച്ചില്ല..ചോദ്യങ്ങളെ എതിര്‍ത്തില്ല..രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ കച്ചവടമാക്കിയില്ല...മഹാത്മാഗാന്ധിയെ തമസ്കരിച്ച് ചര്‍ക്ക അടിച്ച്മാറ്റിയില്ല...കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കായി പെട്രോളിയം കൊള്ള നടത്തിയില്ല..

കോര്‍പ്പറേറ്റ് ഹെലികോപ്റ്ററുകളില്‍ വിലസിയില്ല...യഥാസമയം താങ്കളെ തിരിച്ചറിയാതെ പോയി.                                                      വെടിയേറ്റ് വീണ ഗൗരിലങ്കേശിന്‍െറ ചോര കാണുമ്പോള്‍ ലോകം,,ചരിത്രം അങ്ങയെ വീണ്ടും പുനര്‍വായന നടത്തുന്നു...

അങ്ങ് സ്മരിക്കപ്പെടുന്നത് വിജയിക്കുന്ന ഇന്ത്യയിലെ നവഭാരതശില്‍പി ആയിട്ടാവും...*
ബിഗ് സല്യൂട്ട്‌ മന്‍മോഹന്‍ജീ....

Tuesday, 14 March 2017

Aamy Ramdas Articles in Mathrubhumi

കണ്ടില്ലേ, തെരുവരങ്ങിന്റെ ശക്തി

 ഒരു വേദിയിൽ കാത്തിരിക്കുന്ന പരിമിതമായ കാഴ്ചക്കാർക്കപ്പുറം ഒരു നാടിനെയാകെ ഒപ്പം കൂട്ടാൻ തെരുവുനാടകങ്ങൾക്ക് കഴിയുമെന്ന ബോധത്തെ ഉറപ്പിക്കുന്നതായി തെരുവവതരണങ്ങൾ......


______________________________________________________


സാരി റോസയുമായി ഒരു പെൺകുട്ടി......

പുതിയകാല സിനിമകളിൽ മലയാളിക്ക് സുപരിചിതമായ ഒരു മുഖമാണ് അഭിജ ശിവകലയുടേത്. ഒത്തിരി കഥാപാത്രങ്ങളൊന്നുമില്ല. പക്ഷേ ചെയ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും തിരഞ്ഞെടുപ്പും അഭിനയമികവുമാണ് അഭിജയ്ക്ക് ആസ്വാദകർക്കിടയിൽ ആസ്വാദകർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തത്.  ഗൗരവം തൊട്ടെടുക്കാവുന്ന മുഖം, അതിനൊത്ത സംസാരം. ......


______________________________________________________


''  'വൈറ്റ്' ദൈവം തന്ന പിറന്നാള് സമ്മാനം- ഹുമ ഖുറേഷി...... "

അഭിനയം പലപ്പോഴും ഭാഷയുടെ അതിര്വരമ്പുകളില് ഒതുങ്ങിനില്ക്കുന്നില്ല. കഴിവും പ്രാപ്തിയും ആസ്വാദനത്തിന്റെ തലങ്ങളില് വിലയിരുത്തുന്നത് പ്രേക്ഷകരായതുകൊണ്ടുതന്നെ നല്ല അഭിനേതാക്കള്ക്ക് എവിടെയും ആരാധകരുണ്ടാകും. അപ്പോഴും മാതൃഭാഷയുടെ ഭംഗിക്കുള്ളില് അവരെയൊന്ന് കാണാന് മനസ്സ് കൊതിക്കും. ......
 ഹുമ ഖുറേഷിയുമായുള്ള അഭിമുഖത്തില് നിന്നും......


______________________________________________________


സാറ'യെന്ന നാടകത്തിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ കൊച്ചു കലാകാരി സെഹ്റയുടെ അനുഭവമാണിത്......

എട്ടു വയസ്സുള്ള പെൺകുട്ടിക്ക് നാടകത്തിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാൻ അനുവാദമില്ലെന്ന് വിശ്വസിക്കാനാകുന്നുണ്ടോ നിങ്ങൾക്ക്. ഇറാനിൽ അങ്ങനെയാണത്രേ......______________________________________________________മരുന്നിനു പോലും മരുന്നില്ലാതെ ജന് ഔഷധി
പറഞ്ഞേ തീരൂ...

മരുന്നുകളുടെ ഭീകര വിലയില് നിന്ന് സാധാരണക്കാരെ രക്ഷിക്കാന് കേന്ദ്ര സര്ക്കാര് ആരംഭിച്ച ജന് ഔഷധി വില്പന കേന്ദ്രങ്ങള് മരുന്നില്ലാതെ പ്രതിസന്ധിയില്.......


______________________________________________________


അവളെ സംരക്ഷിക്കാം, ഭാവിയേയും ….

അവൾ പോകുന്ന ഇടങ്ങളിൽ മനസ്സുകൊണ്ട് കൂട്ടു പോകേണ്ടതിനെക്കുറിച്ച്, അവളെ അംഗീകരിച്ചു കൊണ്ട് ആവശ്യമായ കരുതലും നൽകേണ്ടതിനെക്കുറിച്ച് വാചാലമാകുന്നു ‘അയനിക’ യുടെ അണിയറയിലെ പെൺകൂട്ടായ്മ.......

________________________________________________


വെക്കേഷന് FOOD

 പരീക്ഷയുടെ ആലസ്യത്തെയും കത്തുന്ന  ചൂടിനെയും എറിഞ്ഞുടച്ച് കുട്ടികൾ കളികളിലൂടെ നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് അവധിക്കാലങ്ങൾ. വെയില് കളിക്കാൻ പോകരുത്... എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും അവർ പാലിച്ചെന്നു വരില്ല.......
________________________________________________


100 പെണ്ണുങ്ങളുടെ ചെമ്പരത്തിച്ചോപ്പുള്ള പ്രണയ കവിതകൾ

ആണുങ്ങൾക്കായി 100 പെണ്ണുങ്ങളുടെ പ്രണയ കവിതകൾ എന്ന പേരിൽ ‘ചെമ്പരത്തി’ കവിതാ സമാഹാരം  പുറത്തിറങ്ങിയപ്പോൾ കവിതയുടെ വഴിയിലെത്തിയതിൽ ഭൂരിഭാഗവും എഴുത്തുകാരോ മുൻപ് എഴുതി പരിചയമുള്ളവരോ ആയിരുന്നില്ല.......


________________________________________________


നഗരങ്ങളില് സ്ത്രീകള്ക്ക് രാപ്പാര്ക്കാന് ഇടമില്ല 

ഹോസ്റ്റല്, പേയിങ്ങ് ഗസ്റ്റ് സംവിധാനങ്ങള് ഒരുപാടുണ്ടെങ്കിലും ഇന്റര്വ്യൂ പോലുള്ള ഒരു ദിവസത്തെ ആവശ്യങ്ങള്ക്ക് നഗരങ്ങളിലെത്തുന്നവര്ക്ക് രാത്രി കഴിഞ്ഞു കിട്ടാന് പ്രയാസമാണ്.......________________________________________________


കവിതകളിൽ മായ ബാലകൃഷ്ണൻ ചിരിക്കുന്നു......
കേട്ടിട്ടില്ലേ.. 

അനുഭവങ്ങളിൽ ആത്മാവിഷ്കാരത്തിന്റെ വേദന നിറയ്ക്കാൻ ജീവിതത്തിൽ നോവുനേടി അലഞ്ഞിരുന്നവരെക്കുറിച്ച്. വിഖ്യാതരായ എഴുത്തുകാരെയും ചിത്രകാരന്മാരെയും കുറിച്ച്... എന്നാലിവിടെ ജീവിതം തന്നെ നോവാകുമ്പോൾ ഈ പെൺകുട്ടി എങ്ങനെ എഴുതാതിരിക്കും?......________________________________________________


സാരി റോസയിലൂടെ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ് അഭിജ ശിവകല

 ഇറ്റ്ഫോക്കിൽ ചിലിയൻ കൊളാബ്രേഷനിലൊരുങ്ങുന്ന തെരുവ് നാടകം "സാരി റോസ" (പിങ്ക് സാരി)യിലെ അഭിനേതാവാണ് അഭിജ. ഓഡിഷനിൽ പങ്കെടുത്താണ് ചിലിയിലെ ‘ലാ പാട്രിക്ക’ തെരുവ് നാടക സംഘം ഒരുക്കുന്ന നാടകത്തിന്റെ ഭാഗമായത്.......
.


.

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ....

'എന്തൊരു രാഷ്ട്രീയമാണി മനുഷ്യൻ പറയുന്നത്.
എന്തൊരു ആഴമാണ് ആ വാക്കുകൾക്ക് ' 

 കേരളത്തിലെ ഇടത്-വലത് രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കോ ദളിത് രാഷ്ട്രിയ നേതാക്കൾക്കോ മനുഷ്യാവാകാശ, ദളിത്, വിദ്യാർത്ഥി - യുവജനപ്രസ്ഥാനങ്ങൾക്കോ പറയാൻ കഴിയാത്ത രാഷ്ട്രിയം.

watch- video 
#Asianet News  

ഇതാണ് വാക്കുകളിലെ വിപ്ലവം.

 വാകമരത്തിൽ ചുവന്ന പൂക്കൾ പൂക്കുന്നതുപോലെ വിപ്ലവവസന്തത്തിന്റെ ഇടിമുഴക്കം ഉണ്ടാകുമെന്നും കരുതി വിഢികളുടെ സ്വർഗത്തിൽ ജീവിക്കുന്നവരും, 'സഖാവ് ' പോലത്തെ പൈങ്കിളി കവിതകളിൽ വിപ്ലവ നിർവൃതിയടയുന്നവരും 
ഈ മനുഷ്യനെ നിർബന്ധമായും കേൾക്കണം. 

 ആർക്കും മനസിലാകാത്ത വാക്കുകൾ പിരിച്ചു കെട്ടി പുസ്തകമെഴുതി ,ആർക്കും മനസിലാകാത്ത കഥയിൽ സിനിമ തയ്യറാക്കി വിളമ്പുന്നവരും വിനായകന്റെ  ശബ്ദം ഒന്ന് കേൾക്കണം. വിപ്ലവകാരിയായ സാധാരണക്കാരനായവന്റെ  കലയും കഥയുമാണ് അയ്യാൾ പറയുന്നത്

ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും
എല്ലാരുടേം പൊൻ മകനേ
ഞാനേന്തിയ ചാറും ചെറവും
മധുവല്ലേ പൊന്നച്ഛാ‍
നീ മോന്തിയ മധു നിൻ ചോര ,
ചുടു ചോര പൊൻ മകനേ

നാം പൊട്ടിയ പൊക്കാളിക്കര
നാം പൊട്ടിയ പൊക്കാളിക്കര
എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം
വെന്തേ പോയ് പൊൻ മകനേ
അക്കാണും മാമലയൊന്നും
നമ്മുടേതല്ലെൻ മകനേ
ഈ കായൽ കയവും കരയും
ആരുടെയുമല്ലെൻ മകനേ

പുഴുപുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുമ്മിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുമ്മിവിടം
ഇഹലോകം എൻ തിരു മകനേപൊൻ മകനേ

Saturday, 4 February 2017

അത് ഏതോ ഒരു പിള്ള അല്ല പ്രിയ സഖാവ് പിണറായി , സി.പി.ഐ.എം മുഖ്യമന്ത്രിയായ നിങ്ങൾ പി.എസ്.എന്നിനെ അറിയാതെ പോകുന്നു എങ്കിൽ അത് കമ്മ്യൂണിസം നേരിടുന്ന ഏറ്റവും വലിയ മൂല്യച്യുതിതന്നെയാണ് ,ജയരാജൻ മുഹമ്മദ് അലിയെന്ന വിപ്പ്ലവകാരിയെ അറിയാതെ വിളിച്ചു പറഞ്ഞ മണ്ടത്തരത്തിലും എത്രയോ വലിയ വീഴ്ചയാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്ന് കാലം നിങ്ങളെ പഠിപ്പിക്കും

The_റിബൽ
amal