Saturday, 9 January 2016

മോദി ഷോയിലെ ഓരോ ഐറ്റവും ഓരോരുത്തരായി പോളിച്ചോണ്ടിരിക്കുമ്പോള്‍ അതില്‍ നമ്മളുടെ സംഭാവന ഇല്ലെങ്കില്‍ വളരെ മോശമല്ലേ... ആ വിഷമം മാറ്റാന്‍ ഞാനും നല്‍കി ചെറിയൊരു സംഭാവന ...


“സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുമെന്നാണല്ലോ...”

# സ്വഛ് ഭാരത്‌ മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം ആദ്യം വാര്‍ത്തയാക്കി നാട്ടുകാരെ അറിയിച്ച
മാതൃഭൂമിയിലെ സുഹൃത്ത് ആമി രാംദാസിനും,  പിന്നിട് അത് ഏറ്റെടുത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും വിപ്ലവാഭിവദ്യങ്ങള്‍.... എഡിറ്റോറിയല്‍ പേജില്‍ സംഭവം വാര്‍ത്ത‍യാക്കിയ മംഗളത്തിലെ  മജു ജോര്‍ജും  ഇക്കാര്യത്തില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.


പിന്നെ പറഞ്ഞുവരുമ്പോള്‍ നമ്മളിപ്പോ കേസ് കളിക്കുന്നത് നരേന്ദ്ര മോദിയും ആയിട്ടാണ് ...!! അതും 286 കോടിയുടെ ക്രമക്കേട് കേസ്....!


 സത്യം ഓണ്‍ലൈന്‍-   http://www.sathyamonline.com/news-keralam/latest-news/39960
വീക്ഷണം http://www.evartha.in/2016/01/08/38353.html                            


 


ക്രമക്കേട് നടന്നെന്ന എന്‍റെ പരതിയിന്മേലുള്ള വാര്‍ത്ത‍ എന്തായാലും പാര്‍ലമെന്റില്‍ നല്ല പ്രാധാന്യത്തോടെ അവതരിപ്പിക്കപെടുമെന്നുറപ്പാണ്.ഞാനിസം NB-:
Exclusive….Live..Investigation..String Operation.. Tele-In ….. മാങ്ങാത്തൊലി.
ഇതൊക്കെ എന്തോ വല്ല്യ കോപ്പാണെന്ന വിചാരം ഉള്ള കുറച്ചു മാധ്യമക്കാരുണ്ട്.


ഇതൊക്കെ ഇത്രയേ ഒള്ളു എന്ന് ഒന്ന് മനസിലാക്കിക്കുക... എന്നൊരു ലളിതമായ ഒരു ഉദ്ദേശം കൂടി ഈ വാര്‍ത്ത‍ ചെയ്യ്തെനു പിന്നിലുണ്ട്.


#special courtesy Fr. Andrews Chithalan 
Abdu Nasar P

Sunday, 3 January 2016

"കമ്മ്യൂണിസ്റ്റ് പച്ച"

____________________________________
എനിക്കൊരു
സംശയമുണ്ടായിരുന്നു.

എവിടെയും വളരുന്നൊരു കാട്ട് ചെടി...!

മനോഹരമായ പൂക്കളില്ല...!

ഭംഗിയുളള രൂപമല്ല...!

കാടെന്നു പറഞ്ഞു വെട്ടിക്കളയാറുണ്ട്
പലരും,പലപ്പോഴായി...!

എന്നിട്ടും എന്തെ, ഇതിൻറെ പേര്,
കമ്മ്യൂണിസ്റ്റ്‌ പച്ച എന്നായി...???

ചോദ്യത്തേക്കാള്‍ എളുപ്പമാണ് ഉത്തരം

വളമില്ലാതെ വളരും...!

ഏതു മുറിവിനും മരുന്നാണ്...!

ഒരു തല വെട്ടിയാൽ,
ഇരു
തലയായി വളരും....!

ഒന്നിച്ചു വളർന്നൊരു
കോട്ടയായി നിൽക്കും...!!

ഒരു പൂവിൽ നിന്നായിരം
ചെടികൾ പൊട്ടിമുളക്കും....!

വേരിലൂടെ പലർ ജനിക്കും...!

വേനലിൽ ഉണങ്ങിയെന്നു തോന്നും,
നിറം പോകും പക്ഷെ ഒരു തുളളി മഴമതി
 പച്ചപ്പ് തിരിച്ചു വരാൻ...!

ആണ്ടിലൊരിക്കൽ ജനിക്കുന്ന
ശീപോതിയല്ല...!
വ്യാഴവട്ടത്തില്‍ പൂക്കുന്ന കുറിഞ്ഞിയല്ല...!
കാലമെത്തി പൂക്കുന്ന അശോകമല്ല...!
ഇത് പച്ചയാണ്...! കമ്മ്യൂണിസ്റ്റ് പച്ച...!

വേറെന്തു പേരിടാനാണ് ഈ പോരാളിക്ക്...???💪


 ഞാനിസം NB: "ഞാനൊരു കേരള കമ്മ്യുണിസ്റ്റ് അല്ല, സി.പി.എമ്മും  അല്ല 
                              പക്ഷെ കമ്മ്യുണിസ്റ്റാണ് ...  നല്ല പച്ച കമ്മ്യുണിസ്റ്റ് "courtesy -: #RealCommuniSt