Thursday 3 July 2014

'ദൈവമേ......‘’ ഈ ദിവസം അവസാനിക്കാതിരുന്നെങ്കിൽ....'

ദൈവമേ...........

‘’ ഈ ദിവസം അവസാനിക്കാതിരുന്നെങ്കിൽ....
ഈ കളി അനന്തമായി നീണ്ടുപോയെങ്കിൽ......
ഞങ്ങൾക്ക് സച്ചിനെ കളിക്കളത്തിൽ കണ്ടുകൊണ്ടേയിരിക്കാമായിരുന്നു.’’
17-11-2013 ല്‍ഒരു ജനതയുടെ പ്രാര്‍ത്ഥന ഇതായിരുന്നു

പക്ഷെ ദൈവം, കളിക്കളത്തിലെ തന്റെ പ്രതിപുരുഷനോട്
കണ്ണടച്ചുകളഞ്ഞു.
അവനെകണ്ടുകൊണ്ടേയിരിക്കാൻ
ആഗ്രഹിച്ച കണ്ണുകൾ കണ്ണീരിൽ നിറഞ്ഞു.

കഴിഞ്ഞ ഇരുപത്തിനാല് വർഷങ്ങളിലെ ഒരു മത്സരദിനം
തന്നെയായിരുന്നു അത്. വിൻഡീസിന്റെ ചെറുത്തുനിൽപ് നീളില്ലെന്ന് ഉറപ്പായിരുന്നു.

അന്ന് ഓരോ വിക്കറ്റ് വീഴുമ്പോഴും പതിവുപോലെ
നീ ആനന്ദിച്ചു. ഞങ്ങൾ വിക്കറ്റുവീഴ്ചകളെ വെറുത്തു..

ഒടുവിൽ ഇന്ത്യകളിജയിച്ച നിമിഷത്തിൽ,
പിച്ചിൽ നീ നിന്നു ചിരിച്ചപ്പോൾ,
ഞങ്ങൾ ചിരിക്കാൻ മറന്നു.

സച്ചിൻ നീ ഞങ്ങളെ എന്തിനാണ് ഇത്രയും ആനന്ദിപ്പിച്ചത്?
ഒടുവിൽ ഞങ്ങളെ ഇങ്ങനെ കരയിക്കാനായിരുന്നോ?

നീ ചിരിച്ചപ്പോൾ ഞങ്ങളുടെ ഉള്ളൂനിറഞ്ഞു.
അന്ന് നീ കരഞ്ഞപ്പോൾ ഞങ്ങളുടെ ഉള്ള് പിടയുകയായിരുന്നു.
         15 വയസിൽ ആദ്യമായി വരവറിയിച്ച അതേ                   സ്റ്റേഡിയത്തിൽ,
ഇതുവരെ കാട്ടാത്ത രീതിയിൽ നീ പിച്ചിനെ തൊട്ടുവന്ദിച്ചു.

ഇനി ജീവിതത്തിൽ ക്രിക്കറ്റ് കളിക്കാരനല്ല എന്നു പറഞ്ഞപ്പോഴും, ഞങ്ങൾ ‌അത് കേട്ടില്ല.

പക്ഷെ ഒടുവിൽ നീ ഇതുവരെ കാണാത്ത
തരത്തിൽ പിച്ചിനെ തൊട്ടുവന്ദിച്ചപ്പോൾ ഞങ്ങൾ അറിഞ്ഞു,
ഇനി ഇവിടേക്ക് തിരിച്ചുവരില്ലെന്ന്....

മനസ്സ് അലയുകയാണ്.....
ചെപ്പോക്കിൽ, ഫിറോസ് ഷാ കോട്ലയിൽ,
ഗ്വാളിയറിൽ, ഓൾഡ് ട്രാഫോർഡിൽ, സെഞ്ചൂറിയനിൽ, സിഡ്നിയിൽ, ജൊഹന്നാസ് ബർഗിൽ, ധാക്കയിൽ,
ഷാർജയിൽ, കൊളംബോയിൽ, കറാച്ചിയിൽ, പോർട് ഓഫ് സ്പെയിനിൽ, ഓക‍്ലാന്റിൽ....
അറിയാനാകുന്നു സച്ചിൻ.... അവിടങ്ങളിലെ പുൽക്കൊടികൾ ആർത്തുവിളിക്കുന്നു....
സച്ചിൻ...സച്ചിൻ....സച്ചിൻ....സച്ചിൻ....

അയാളാണ് ബാല്യത്തിൽ സ്വപ്‌നങ്ങളുടെ അവസാനിക്കാത്ത ഇന്നിംങ്ങ്‌സുകൾ ഞങ്ങൾക്കു സമ്മാനിച്ചത്‌...!

ഞങ്ങളാരും ഡോക്‌ടറാകണമെന്നോ..? കലക്‌ടറാകണമെന്നോ സ്വപ്‌നം കണ്ടില്ല,മനസുനിറയെ അയാളായിരുന്നു..! അഞ്ചടി അഞ്ചിഞ്ചുള്ള ആ മനുഷ്യനോട് ഉള്ള സ്നേഹം ആയിരുന്നു...!

മച്ചിങ്ങയെ പട്ട ബാറ്റ് കൊണ്ടടിച്ച്‌ മുള്ളുവേലിയെ ബൗണ്ടറികളാക്കി ഇടവഴിയിലൂടെ കൂട്ടുകാരോടൊത്ത്‌ സൊറപറഞ്ഞ്‌ നടക്കുമ്പോഴും അയാളോടുള്ള ആരാധനയായിരുന്നു മനസ് മുഴുവനും...!

സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോ ആഗോളവൽക്കരണത്തിന്റെ അലർച്ചയോ ആ ഇടവഴിയിൽ എത്തിയിരുന്നില്ലാ...! 

കരിവാളിച്ച മുഖവുമായി വീട്ടിലേക്ക്‌ ഓടി കയറിവരുമ്പോഴും അമ്മയുടെ ശാസനക്കൾ കേൾക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണ്ണാൻ ഇരിക്കുമ്പോഴും മനസിന്റെ മൈതാനത്ത്‌ അയാൾ ആടിതിമിർക്കുകയായിരുന്നു...!

അയാളുടെ കളികണ്ടിരിക്കുമ്പോൾ മഴക്കൊണ്ടുപോയ കറണ്ടിന് എത്രവട്ടം ശപിച്ചിട്ടുണ്ടെന്നോ..

അയാൾ സെഞ്ച്വറിയിലേക്ക്‌ നടന്നടുക്കുമ്പോൾ പാതിവഴിയിൽ വീഴാതിരിക്കാൻ ഒരിക്കലും നൽകാത്ത വഴിപാട് പൈസയുമായി ബാല്യത്തിന്റെ നിഷ്‌കളങ്കതയോടെ നാട്ടുദൈവത്തിന്റെ മുന്നില്‍ എത്ര വട്ടമാണ് മനസ്സ്‌ കുനിഞ്ഞു വണങ്ങിയത്‌...!

അയാൾ പുറത്തായി പവലിയനിലേക്ക്‌ മടങ്ങുമ്പോൾ എത്രവട്ടം 
കരഞ്ഞിട്ടുണ്ട്‌...

ബാല്യത്തിൽ ഞങ്ങൾക്കു സൗഹൃദം സമ്മാനിച്ചത്‌ പോലും
അയാൾ ഞങ്ങൾക്കു പഠിപ്പിച്ചു തന്ന കളിയായിരുന്നു..!

ആ കളിയുടെ കൂട്ടായ്മയിൽ നിന്നാണ്.. അയാളുടെ ഇന്നിംങ്ങ്‌സ്‌ കാണുമ്പോഴുള്ള ആവേശത്തിൽ നിന്നാണ്‌.. ഞങ്ങൾക്കെല്ലാവർക്കും ഒരു മനസായത്‌...!

അയാൾ ഞങ്ങളിൽ ഒരാളായിരുന്നു..!


സച്ചിൻ,സച്ചിൻ,സച്ചിൻ.......
അലയടിക്കുന്ന അവേശം.....
ക്രിക്കറ്റ് എന്താണു എന്നു നമ്മെ പടിപ്പിച്ച ഗുരു
ഒരു കളിക്കാരൻ എങ്ങനെ എന്നു നമ്മെ പടിപ്പിച്ച സുഹ്രത്തു
കാലം നമ്മെ പടിപ്പിച്ച സത്യം
നമുക്കു പ്രിയപ്പെട്ടതെല്ലം മായും,മറയും.
പക്ഷേ........
കാലത്തിന്റെ പുറം ചട്ടകൾക്കു മായ്ക്കാൻ കഴിയാത്ത
ഞങ്ങളുടെ ദൈവം
സച്ചിൻ.................
സച്ചിൻ ചിലര്ക്ക് ദൈവമാണ്..
Cancer, Polio and Aids
രോഗികള്ക്കായി ഒരു വര്ഷം ഒന്നര കോടി രൂപ..
വര്ഷം തോറും 200 വിദ്യാര്ത്ഥികള
ുടെ മുഴുവന് പഠന ചെലവ് .....
140 ല് അധികം ഗവണ്മെന്റ്
വിദ്യാലയങ്ങളുടെഅടിസ്ഥാന സൌകര്യ
വികസനത്തിനായി 7 കോടിയോളം രൂപ...
പെണ്കുട്ടികളുടെ പഠനപരമായ
ആവശ്യങ്ങള്ക് 2 കോടി...
നിര്ധനരായ
സുഹൃതുക്കളുടെ ചികിത്സയുടെ മുഴുവന് ചെലവ്...
മകള്‍ സാറയുടെ പേരിലുള്ള അതുര സ്ഥാപനം
വെള്ളപ്പൊക്കദുരിത
ബാധിതര്ക്കായി വര്‍ഷം 60
ലക്ഷത്തിലേറെ തുക....
12 ഓളം അനാഥാലയങ്ങള്‍ക്ക്
വര്‍ഷം തോറും 2 കോടിയിലേറെ....
ഇവയൊന്നും പുറംലോകം അറിയരുത് എന്ന്
മാത്രം ആഗ്രഹിക്കുന്ന സച്ചിൻ
ഒരിക്കലും യാതൊരു
ആരോപണങ്ങളിലും ഉള്‍പെട്ടിട്ടില്ല
യുവാക്കളെ വഴി തെറ്റിക്കും എന്ന്
കരുതി 20 കോടിയുടെ മദ്യ
പരസ്യം വേണ്ടെന്നു വെച്ച സച്ചിൻ....പിത
ാവിന്റെ ചിത എരിഞ്ഞടങ്ങും മുന്‍പ്
ഭാരതത്തിനു വേണ്ടി കളിക്കാനിറങ്ങിയ
സച്ചിൻ....മറ്റെന്തിനെക്കാളും വലുത്
തന്റെ രാജ്യമാണെന്ന് പറഞ്ഞ
സച്ചിൻ...എങ്ങനെ ഒരു മനുഷ്യന്
ഇതൊക്കെ സാധ്യമാകുന്നു എന്ന്
ചിന്തിക്കുന്നിടതാണ് സച്ചിൻ
അതുല്യനായി മാറുന്നത്.

ക്രിക്കറ്റ്‌ന്‍റെ ആവേശക്കളങ്ങളില്‍ബാറ്റിംഗ് കലയുടെ വസന്തമൊരുക്കിയ സൈന്യതിപാ ...
,നിയില്ലാതെ ക്രിക്കറ്റ്‌അനാഥമാകുന്നു .നിനക്കു  മുന്‍പും ശേഷവും എന്ന് കാലം ക്രിക്കറ്റിനെ തിരിച്ചു പറയും

മൂന്നടി ബാറ്റിനാല്‍ലോകത്തെ ജയിച്ച സമാനതകളില്ലാത്ത ഇതിഹാസമേ നിന്റെ ചിരിയും തിളക്കവും ഇനിയുമുണ്ട് ഞങ്ങള്‍ക്കൊപ്പം .

ഞാൻ ഡിക്ഷണറികൽ പരതി, ഭക്ഷാ പണ്ടിതന്മാരോട് അന്വേഷിച്ചു, ചരിത്രകാരൻമാരോടു ചോദിച്ചു,പക്ഷെ സച്ചിൻ എന്നാ അതുല്യ പ്രതിഭയെ വിശേഷിപികാൻ മാത്രമായ ഒരു വാക്ക് എനിക്ക് തരാൻ അവരുടെ പക്കല്‍ ഇല്ല,

ഇനി ഒരിക്കൽക്കൂടി കളിക്കളത്തിലെ ആ മനോഹര നിമിഷങ്ങൾ ഉണ്ടാകില്ല എന്ന തിരിച്ചറിവ് നൽകുന്ന വേദന വളരെ വലുതാണ്‌. അവസാനമായി പിച്ചിൽ തൊട്ടു നമസ്ക്കരിച്ചു മടങ്ങുമ്പോൾ ആദ്യമായി ആ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നപ്പോൾ , അവതാര ലക്‌ഷ്യം പൂർത്തിയാക്കി മടങ്ങുന്ന ദൈവത്തെ നാം കണ്ടു. മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി ഒരു കുടകീഴിൽ നിരത്താൻ സാധിച്ചത് സച്ചിൻ എന്ന ക്രിക്കറ്റ്‌ ദൈവത്തിനു മാത്രമാണ് . ആ ദൈവ സ്പര്ശം ഇനിയും മായാതെ മനസില്‍ ഉണ്ടാകും......


''THANK YOU SACHIN RAMESH TENDULKAR ''
'' THANK YOU FOR THE GREAT MEMORIES ''
                         
                         അമല്‍  
                                                                                                   17/11/2013
                                                                                  


photo courtesy-  Noufal Padikkathodi
https://www.facebook.com/padikkathodi.noufal?fref=ts
photo editing courtesy-   Ajay K Jose Photography