Tuesday, 14 March 2017

Aamy Ramdas Articles in Mathrubhumi

കണ്ടില്ലേ, തെരുവരങ്ങിന്റെ ശക്തി

 ഒരു വേദിയിൽ കാത്തിരിക്കുന്ന പരിമിതമായ കാഴ്ചക്കാർക്കപ്പുറം ഒരു നാടിനെയാകെ ഒപ്പം കൂട്ടാൻ തെരുവുനാടകങ്ങൾക്ക് കഴിയുമെന്ന ബോധത്തെ ഉറപ്പിക്കുന്നതായി തെരുവവതരണങ്ങൾ......


______________________________________________________


സാരി റോസയുമായി ഒരു പെൺകുട്ടി......

പുതിയകാല സിനിമകളിൽ മലയാളിക്ക് സുപരിചിതമായ ഒരു മുഖമാണ് അഭിജ ശിവകലയുടേത്. ഒത്തിരി കഥാപാത്രങ്ങളൊന്നുമില്ല. പക്ഷേ ചെയ്ത കഥാപാത്രങ്ങളുടെയും സിനിമകളുടെയും തിരഞ്ഞെടുപ്പും അഭിനയമികവുമാണ് അഭിജയ്ക്ക് ആസ്വാദകർക്കിടയിൽ ആസ്വാദകർക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തത്.  ഗൗരവം തൊട്ടെടുക്കാവുന്ന മുഖം, അതിനൊത്ത സംസാരം. ......


______________________________________________________


''  'വൈറ്റ്' ദൈവം തന്ന പിറന്നാള് സമ്മാനം- ഹുമ ഖുറേഷി...... "

അഭിനയം പലപ്പോഴും ഭാഷയുടെ അതിര്വരമ്പുകളില് ഒതുങ്ങിനില്ക്കുന്നില്ല. കഴിവും പ്രാപ്തിയും ആസ്വാദനത്തിന്റെ തലങ്ങളില് വിലയിരുത്തുന്നത് പ്രേക്ഷകരായതുകൊണ്ടുതന്നെ നല്ല അഭിനേതാക്കള്ക്ക് എവിടെയും ആരാധകരുണ്ടാകും. അപ്പോഴും മാതൃഭാഷയുടെ ഭംഗിക്കുള്ളില് അവരെയൊന്ന് കാണാന് മനസ്സ് കൊതിക്കും. ......
 ഹുമ ഖുറേഷിയുമായുള്ള അഭിമുഖത്തില് നിന്നും......


______________________________________________________


സാറ'യെന്ന നാടകത്തിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടിയ കൊച്ചു കലാകാരി സെഹ്റയുടെ അനുഭവമാണിത്......

എട്ടു വയസ്സുള്ള പെൺകുട്ടിക്ക് നാടകത്തിൽ സംഗീതത്തിനൊപ്പം നൃത്തം ചെയ്യാൻ അനുവാദമില്ലെന്ന് വിശ്വസിക്കാനാകുന്നുണ്ടോ നിങ്ങൾക്ക്. ഇറാനിൽ അങ്ങനെയാണത്രേ......______________________________________________________മരുന്നിനു പോലും മരുന്നില്ലാതെ ജന് ഔഷധി
പറഞ്ഞേ തീരൂ...

മരുന്നുകളുടെ ഭീകര വിലയില് നിന്ന് സാധാരണക്കാരെ രക്ഷിക്കാന് കേന്ദ്ര സര്ക്കാര് ആരംഭിച്ച ജന് ഔഷധി വില്പന കേന്ദ്രങ്ങള് മരുന്നില്ലാതെ പ്രതിസന്ധിയില്.......


______________________________________________________


അവളെ സംരക്ഷിക്കാം, ഭാവിയേയും ….

അവൾ പോകുന്ന ഇടങ്ങളിൽ മനസ്സുകൊണ്ട് കൂട്ടു പോകേണ്ടതിനെക്കുറിച്ച്, അവളെ അംഗീകരിച്ചു കൊണ്ട് ആവശ്യമായ കരുതലും നൽകേണ്ടതിനെക്കുറിച്ച് വാചാലമാകുന്നു ‘അയനിക’ യുടെ അണിയറയിലെ പെൺകൂട്ടായ്മ.......

________________________________________________


വെക്കേഷന് FOOD

 പരീക്ഷയുടെ ആലസ്യത്തെയും കത്തുന്ന  ചൂടിനെയും എറിഞ്ഞുടച്ച് കുട്ടികൾ കളികളിലൂടെ നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് അവധിക്കാലങ്ങൾ. വെയില് കളിക്കാൻ പോകരുത്... എന്നിങ്ങനെയുള്ള നിബന്ധനകളൊന്നും അവർ പാലിച്ചെന്നു വരില്ല.......
________________________________________________


100 പെണ്ണുങ്ങളുടെ ചെമ്പരത്തിച്ചോപ്പുള്ള പ്രണയ കവിതകൾ

ആണുങ്ങൾക്കായി 100 പെണ്ണുങ്ങളുടെ പ്രണയ കവിതകൾ എന്ന പേരിൽ ‘ചെമ്പരത്തി’ കവിതാ സമാഹാരം  പുറത്തിറങ്ങിയപ്പോൾ കവിതയുടെ വഴിയിലെത്തിയതിൽ ഭൂരിഭാഗവും എഴുത്തുകാരോ മുൻപ് എഴുതി പരിചയമുള്ളവരോ ആയിരുന്നില്ല.......


________________________________________________


നഗരങ്ങളില് സ്ത്രീകള്ക്ക് രാപ്പാര്ക്കാന് ഇടമില്ല 

ഹോസ്റ്റല്, പേയിങ്ങ് ഗസ്റ്റ് സംവിധാനങ്ങള് ഒരുപാടുണ്ടെങ്കിലും ഇന്റര്വ്യൂ പോലുള്ള ഒരു ദിവസത്തെ ആവശ്യങ്ങള്ക്ക് നഗരങ്ങളിലെത്തുന്നവര്ക്ക് രാത്രി കഴിഞ്ഞു കിട്ടാന് പ്രയാസമാണ്.......________________________________________________


കവിതകളിൽ മായ ബാലകൃഷ്ണൻ ചിരിക്കുന്നു......
കേട്ടിട്ടില്ലേ.. 

അനുഭവങ്ങളിൽ ആത്മാവിഷ്കാരത്തിന്റെ വേദന നിറയ്ക്കാൻ ജീവിതത്തിൽ നോവുനേടി അലഞ്ഞിരുന്നവരെക്കുറിച്ച്. വിഖ്യാതരായ എഴുത്തുകാരെയും ചിത്രകാരന്മാരെയും കുറിച്ച്... എന്നാലിവിടെ ജീവിതം തന്നെ നോവാകുമ്പോൾ ഈ പെൺകുട്ടി എങ്ങനെ എഴുതാതിരിക്കും?......________________________________________________


സാരി റോസയിലൂടെ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ് അഭിജ ശിവകല

 ഇറ്റ്ഫോക്കിൽ ചിലിയൻ കൊളാബ്രേഷനിലൊരുങ്ങുന്ന തെരുവ് നാടകം "സാരി റോസ" (പിങ്ക് സാരി)യിലെ അഭിനേതാവാണ് അഭിജ. ഓഡിഷനിൽ പങ്കെടുത്താണ് ചിലിയിലെ ‘ലാ പാട്രിക്ക’ തെരുവ് നാടക സംഘം ഒരുക്കുന്ന നാടകത്തിന്റെ ഭാഗമായത്.......
.


.

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ....

'എന്തൊരു രാഷ്ട്രീയമാണി മനുഷ്യൻ പറയുന്നത്.
എന്തൊരു ആഴമാണ് ആ വാക്കുകൾക്ക് ' 

 കേരളത്തിലെ ഇടത്-വലത് രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കോ ദളിത് രാഷ്ട്രിയ നേതാക്കൾക്കോ മനുഷ്യാവാകാശ, ദളിത്, വിദ്യാർത്ഥി - യുവജനപ്രസ്ഥാനങ്ങൾക്കോ പറയാൻ കഴിയാത്ത രാഷ്ട്രിയം.

watch- video 
#Asianet News  

ഇതാണ് വാക്കുകളിലെ വിപ്ലവം.

 വാകമരത്തിൽ ചുവന്ന പൂക്കൾ പൂക്കുന്നതുപോലെ വിപ്ലവവസന്തത്തിന്റെ ഇടിമുഴക്കം ഉണ്ടാകുമെന്നും കരുതി വിഢികളുടെ സ്വർഗത്തിൽ ജീവിക്കുന്നവരും, 'സഖാവ് ' പോലത്തെ പൈങ്കിളി കവിതകളിൽ വിപ്ലവ നിർവൃതിയടയുന്നവരും 
ഈ മനുഷ്യനെ നിർബന്ധമായും കേൾക്കണം. 

 ആർക്കും മനസിലാകാത്ത വാക്കുകൾ പിരിച്ചു കെട്ടി പുസ്തകമെഴുതി ,ആർക്കും മനസിലാകാത്ത കഥയിൽ സിനിമ തയ്യറാക്കി വിളമ്പുന്നവരും വിനായകന്റെ  ശബ്ദം ഒന്ന് കേൾക്കണം. വിപ്ലവകാരിയായ സാധാരണക്കാരനായവന്റെ  കലയും കഥയുമാണ് അയ്യാൾ പറയുന്നത്

ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും
എല്ലാരുടേം പൊൻ മകനേ
ഞാനേന്തിയ ചാറും ചെറവും
മധുവല്ലേ പൊന്നച്ഛാ‍
നീ മോന്തിയ മധു നിൻ ചോര ,
ചുടു ചോര പൊൻ മകനേ

നാം പൊട്ടിയ പൊക്കാളിക്കര
നാം പൊട്ടിയ പൊക്കാളിക്കര
എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം
വെന്തേ പോയ് പൊൻ മകനേ
അക്കാണും മാമലയൊന്നും
നമ്മുടേതല്ലെൻ മകനേ
ഈ കായൽ കയവും കരയും
ആരുടെയുമല്ലെൻ മകനേ

പുഴുപുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുമ്മിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുമ്മിവിടം
ഇഹലോകം എൻ തിരു മകനേപൊൻ മകനേ

Saturday, 4 February 2017

അത് ഏതോ ഒരു പിള്ള അല്ല പ്രിയ സഖാവ് പിണറായി , സി.പി.ഐ.എം മുഖ്യമന്ത്രിയായ നിങ്ങൾ പി.എസ്.എന്നിനെ അറിയാതെ പോകുന്നു എങ്കിൽ അത് കമ്മ്യൂണിസം നേരിടുന്ന ഏറ്റവും വലിയ മൂല്യച്യുതിതന്നെയാണ് ,ജയരാജൻ മുഹമ്മദ് അലിയെന്ന വിപ്പ്ലവകാരിയെ അറിയാതെ വിളിച്ചു പറഞ്ഞ മണ്ടത്തരത്തിലും എത്രയോ വലിയ വീഴ്ചയാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്ന് കാലം നിങ്ങളെ പഠിപ്പിക്കും

The_റിബൽ
amal 

Thursday, 29 December 2016

ചീമുട്ടയെറിഞ്ഞു ജന്മദിനം ആഘോഷിക്കുന്ന ഐ, എ (അയ്യേ) കോൺഗ്രെസ്സുകാർ

പഞ്ചാരയും മണ്ണണ്ണയും ഇല്ലാതെ റേഷൻ കട നന്നാക്കി മൾട്ടി ചങ്കുകാർ

ഇതൊന്നും പോരാഞ്ഞ് ബുദ്ധിമാനായ ഒരു പ്രയാന തള്ളനും, അവരുടെ ഒടുക്കത്തെ  അച്ഛാ ദിനും


#നിലപാട്.
(Miss you💓) വീരപ്പനുണ്ടാരുന്നേൽ ആശാനെ കൂട്ടി പുതിയ പാർട്ടി ഉണ്ടാക്കാമായിരുന്നു

Tuesday, 27 September 2016

തെറ്റാണ് , തെറ്റാണ് സഖാവേ ....

"മുതലാളിത്വം തുലയട്ടെ"
എന്ന് വിളിച്ചത് മറന്നോ സഖാവേ...

സ്വാശ്രയ മാനേജ്‌മെന്റുകൾ തടിച്ച് കൊഴുക്കട്ടെ എന്ന നിലപട് കമ്മ്യൂണിസമല്ല
കമ്മ്യൂണിസം പാവപ്പെട്ടവന്റെ നട്ടെല്ലാണ്  ,തളരാതെ പിടിച്ച് നിവർന്നു നിൽക്കാനുള്ള ചുവരാണ് ...  മറക്കേണ്ട !

" പാവപ്പെട്ടവന്റെ മക്കൾ വേണമെങ്കിൽ ലോൺ എടുത്തു പഠിക്കട്ടെ അല്ലയോ.. "

തെറ്റാണ് , 
തെറ്റാണ് സഖാവേ ...

 തിരുത്തിയില്ലെങ്കിൽ നമ്മുടെ കുത്തുപറമ്പിലെ സഖാക്കളുടെ ചോരക്ക് ആര് മറുപടി പറയും .?
നമ്മുടെ പുഷ്പനോട് എന്ത് മറുപടി പറയും , ?
കമ്മ്യണിസത്തിന് തെറ്റുപറ്റിയാൽ കാലം പൊറുക്കില്ല സഖാവേ...


"പുഷ്പനെ അറിയാല്ലോ....? 
നമ്മുടെ പുഷ്പനെ അറിയാല്ലോ....
സഖാവിനെ അറിയാല്ലോ....
 ആരണ ഗാഥയറിയാല്ലോ....?

മയ്യഴിയാറ്റിനുമറിയാം കനകമല കാറ്റിനുമറിയാം..

മയ്യഴിയാറ്റിനുമറിയാം കനകമല കാറ്റിനുമറിയാം .......

തണ്ടൊടിഞ്ഞിട്ടും..., വാടാതങ്ങനെ നിൽപ്പാണവന്നൊരു ചെമ്പനീർപൂവ് "


തിരുത്തണം സഖാവേ, തിരുത്തിയെ മതിയാകു.
സ്വാശ്രയ നയത്തിനെതിരെയുള്ള യൂത്ത് കോൺഗ്രസ് സമരത്തിന് ഐക്യദാര്‍ഢ്യം.


അമൽTheറിബൽ  

Saturday, 27 August 2016

ആമിയുടെ അദ്യ സിനിമ നിരൂപണം :- മമ്മുട്ടി ചിത്രം വൈറ്റ്

പ്രണയം പലപ്പോഴും അങ്ങനെയാണ് വീണു കിടക്കുന്ന വിത്തുകളെ മുളപ്പിക്കുന്നതും ചെറു നാമ്പുകളായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും കാലത്തോട് അനുവാദം ചോദിച്ചായിരിക്കില്ല. പ്രേമപൂര്‍വ്വം ഒരു കൈ... Read More http://gulmohar03.blogspot.in/2016/08/blog-post.html
ആമി രാംദാസ്

Sunday, 15 May 2016

മതേരത്വത്തിന് ഒരു വോട്ട്

ഇടതുപക്ഷം ഹൃദയപക്ഷമാണ്. കമ്മ്യൂണിസ്റ്റ്  പാർട്ടികൾക്കും കോൺഗ്രസിനും തെറ്റുകൾ പറ്റിയിട്ടുണ്ട്. ചില നേതാക്കന്മാർ ആദർശത്തിൽ വെള്ളം ചേർത്തിട്ടുണ്ട് .
പക്ഷേ ഈ നാട്ടിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും  ഉള്ളതുകൊണ്ടു മാത്രമാണ്  ഗർഭപാത്രത്തിൽ നിന്നും ശൂലത്തിൽ കുത്തി കോർത്തെടുത്ത കുട്ടികളെ കണേണ്ട ഗതി നമുക്ക് വരാത്തത്,
ഗോമാംസം കഴിച്ചതിന്റെ പേരിൽ ചുട്ടുകരിക്കപ്പെട്ട  കുഞ്ഞുങ്ങളെ കാണേണ്ട അവസ്ഥ വരാത്തത് . ഗോപിയുടെ ഒട്ടോറിക്ഷയിൽ ജോസ് കയറുന്നതും ജോസഫിന്റെ കടയിൽ മുഹമ്മദ് കയറുന്നതും ഈ നാടിന്റെ മഹത്വം തന്നെയാണ് . അത് ഇല്ലാതാവരുത്

ബി.ജെ.പിയുടെയും മുസ്ലിം ലീഗിന്റെയും മറ്റ് വർഗീയ വിഷങ്ങളുടെയും വളർച്ച ഈ നാടിന് ആപത്താണ്.

വിഷ്ണുവിന്റെ ചായക്കടയിലെ ഒറ്റ ബഞ്ചിലിരുന്ന് കുരിശു വരയ്ക്കുന്ന കുര്യാക്കോസും , ചന്ദന കുറി തൊട്ട ചന്ദ്രനും ,തിരുനെറ്റി തടത്തിൽ നിസ്കാര തഴമ്പുള്ള നിസാറുമെല്ലാം വർഗീയത പറയാതെ  ഒരമ്മ പെറ്റ  മക്കളെ പോലെ ചായ കുടിച്ച് പിരിയുന്നത്  ഇനിയും നമുക്ക് കാണണം .

വഴിയറിയാവുന്ന നമ്മുടെ നാടിനെ വഴിതെറ്റിക്കരുത്.
മതേതര പാർട്ടികളുടെ വിജയം ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമാണ്

അതിനാവട്ടെ നിങ്ങളുടെ  വിലപ്പെട്ട ഓരോ വോട്ടും.

ടി.എസ് അമ
തേനം പറമ്പി
+919847111430

.

ts amal thenamparambil

some images 

Saturday, 9 January 2016

മോദി ഷോയിലെ ഓരോ ഐറ്റവും ഓരോരുത്തരായി പോളിച്ചോണ്ടിരിക്കുമ്പോള്‍ അതില്‍ നമ്മളുടെ സംഭാവന ഇല്ലെങ്കില്‍ വളരെ മോശമല്ലേ... ആ വിഷമം മാറ്റാന്‍ ഞാനും നല്‍കി ചെറിയൊരു സംഭാവന ...


“സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുമെന്നാണല്ലോ...”

# സ്വഛ് ഭാരത്‌ മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം ആദ്യം വാര്‍ത്തയാക്കി നാട്ടുകാരെ അറിയിച്ച
മാതൃഭൂമിയിലെ സുഹൃത്ത് ആമി രാംദാസിനും,  പിന്നിട് അത് ഏറ്റെടുത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും വിപ്ലവാഭിവദ്യങ്ങള്‍.... എഡിറ്റോറിയല്‍ പേജില്‍ സംഭവം വാര്‍ത്ത‍യാക്കിയ മംഗളത്തിലെ  മജു ജോര്‍ജും  ഇക്കാര്യത്തില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.


പിന്നെ പറഞ്ഞുവരുമ്പോള്‍ നമ്മളിപ്പോ കേസ് കളിക്കുന്നത് നരേന്ദ്ര മോദിയും ആയിട്ടാണ് ...!! അതും 286 കോടിയുടെ ക്രമക്കേട് കേസ്....!


 സത്യം ഓണ്‍ലൈന്‍-   http://www.sathyamonline.com/news-keralam/latest-news/39960
വീക്ഷണം http://www.evartha.in/2016/01/08/38353.html                            


 


ക്രമക്കേട് നടന്നെന്ന എന്‍റെ പരതിയിന്മേലുള്ള വാര്‍ത്ത‍ എന്തായാലും പാര്‍ലമെന്റില്‍ നല്ല പ്രാധാന്യത്തോടെ അവതരിപ്പിക്കപെടുമെന്നുറപ്പാണ്.ഞാനിസം NB-:
Exclusive….Live..Investigation..String Operation.. Tele-In ….. മാങ്ങാത്തൊലി.
ഇതൊക്കെ എന്തോ വല്ല്യ കോപ്പാണെന്ന വിചാരം ഉള്ള കുറച്ചു മാധ്യമക്കാരുണ്ട്.


ഇതൊക്കെ ഇത്രയേ ഒള്ളു എന്ന് ഒന്ന് മനസിലാക്കിക്കുക... എന്നൊരു ലളിതമായ ഒരു ഉദ്ദേശം കൂടി ഈ വാര്‍ത്ത‍ ചെയ്യ്തെനു പിന്നിലുണ്ട്.


#special courtesy Fr. Andrews Chithalan 
Abdu Nasar P

Sunday, 3 January 2016

"കമ്മ്യൂണിസ്റ്റ് പച്ച"

____________________________________
എനിക്കൊരു
സംശയമുണ്ടായിരുന്നു.

എവിടെയും വളരുന്നൊരു കാട്ട് ചെടി...!

മനോഹരമായ പൂക്കളില്ല...!

ഭംഗിയുളള രൂപമല്ല...!

കാടെന്നു പറഞ്ഞു വെട്ടിക്കളയാറുണ്ട്
പലരും,പലപ്പോഴായി...!

എന്നിട്ടും എന്തെ, ഇതിൻറെ പേര്,
കമ്മ്യൂണിസ്റ്റ്‌ പച്ച എന്നായി...???

ചോദ്യത്തേക്കാള്‍ എളുപ്പമാണ് ഉത്തരം

വളമില്ലാതെ വളരും...!

ഏതു മുറിവിനും മരുന്നാണ്...!

ഒരു തല വെട്ടിയാൽ,
ഇരു
തലയായി വളരും....!

ഒന്നിച്ചു വളർന്നൊരു
കോട്ടയായി നിൽക്കും...!!

ഒരു പൂവിൽ നിന്നായിരം
ചെടികൾ പൊട്ടിമുളക്കും....!

വേരിലൂടെ പലർ ജനിക്കും...!

വേനലിൽ ഉണങ്ങിയെന്നു തോന്നും,
നിറം പോകും പക്ഷെ ഒരു തുളളി മഴമതി
 പച്ചപ്പ് തിരിച്ചു വരാൻ...!

ആണ്ടിലൊരിക്കൽ ജനിക്കുന്ന
ശീപോതിയല്ല...!
വ്യാഴവട്ടത്തില്‍ പൂക്കുന്ന കുറിഞ്ഞിയല്ല...!
കാലമെത്തി പൂക്കുന്ന അശോകമല്ല...!
ഇത് പച്ചയാണ്...! കമ്മ്യൂണിസ്റ്റ് പച്ച...!

വേറെന്തു പേരിടാനാണ് ഈ പോരാളിക്ക്...???💪


 ഞാനിസം NB: "ഞാനൊരു കേരള കമ്മ്യുണിസ്റ്റ് അല്ല, സി.പി.എമ്മും  അല്ല 
                              പക്ഷെ കമ്മ്യുണിസ്റ്റാണ് ...  നല്ല പച്ച കമ്മ്യുണിസ്റ്റ് "courtesy -: #RealCommuniSt

Thursday, 2 April 2015

അവധിക്കാലത്തെ സൗജന്യ യാത്ര ഔദാര്യമല്ല, അവകാശമാണ്.

ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ നമ്മുടെ നാട്ടിലെ ബസുകളില്‍ വിദ്യാര്‍ത്ഥി കണ്സഷ്ന്‍ എന്ന ആനുകൂല്ല്യം ലഭിക്കാറെ ഇല്ല.

ഇത് ആവശ്യപ്പെടാനും നമ്മുടെ വിദ്യാര്‍ഥികള്‍ മടിക്കുന്നു

“  SERVICE DURING THE ENTIRE PERIOD OF SUCH COURSE INCLUDING ALL HOLYDAYS " എന്നാണ് 2012 നവംബര്‍ 9 ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ബസ്‌ കണ്‍സഷനുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവില്‍ പറയുന്നത്

ക്ലാസ്സ്‌ തുടങ്ങി അവസാനിക്കുന്നതു വരെയുള്ള കാലയളവില്‍ ഞായറാഴ്ച ഉള്‍പടെയുള്ള എല്ലാ ദിവസങ്ങളിലും കണ്സഷന്‍ ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശം ഉണ്ട്. {..ഏപ്രില്‍, മെയ്‌ മാസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു..}  

ഞാനിസം NB;
ബസുകളില്‍ നിന്നും കണ്സഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ വണ്ടി നേരെ പോലീസ് സ്റ്റേഷനിലോട്ട് വിട്ടോ ചേട്ടാ....നമുക്ക് അവിടെ ചെന്നിട്ടു തീരുമാനിക്കാം.. എന്ന് പറയുക.

വിവരാവകാശ നിയമ പ്രകാരം കേരള റോഡ്‌ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും ലഭിച്ച 2012 ലെ ഉത്തരവ്  ...../
Friday, 27 March 2015

അങ്ങനെ യൂദാസ്‌ വീണ്ടും പ്ലിംഗ്...ഞാനിസം എന്ന ബ്ലോഗില്‍ എഴുതിയ ഒരു ലേഖനത്തിന്‍റെ പേരില്‍  മത വികാരം  ഫയങ്കരമായി വ്രണ പെട്ട ഒരു കൂട്ടം സത്യവിശ്വാസികള്‍ എനിക്കെതിരെ ഒരു കേസങ്ങ്  കൊടുത്തു.

പോസ്റ്റ്‌ ലിങ്ക് - http://tsamal.blogspot.in/2014/09/blog-post.html

" കൊന്തയുടെ ചിത്രത്തിനൊപ്പം മദ്യ കുപ്പിയുടെ ചിത്രം നല്‍കുകയും ലേഖനത്തിലുടെ മത വികാരത്തെ വ്രണ പെടുത്തുകയും ചെയ്യ്തു എന്നാണ്  കേസ് "

 [ ഒരാള്‍ക്ക്  വ്യക്തി പരമായി എന്നോട്  ഉണ്ടായിരുന്ന എതിര്‍പ്പാണ് കേസിലേക്ക് നയിച്ചത്  ]

അതില്‍  ന്യായം പൂര്‍ണമായും  എന്‍റെ ഭാഗത്താണെന്ന് വിശ്വാസമുള്ളതിനാല്‍ ഭീഷണികള്‍ നിരവധി ഉണ്ടായിട്ടും പോസ്റ്റ്‌ പിന്‍വലിക്കാന്‍ എനിക്ക് സൗഹര്യം ഉണ്ടായില്ല ....

'കേരളാപോലീസ് I.T ആക്ട്‌ 118'  പ്രകാരം അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തു.

ഇപ്പോള്‍ ബഹുമാനപെട്ട സുപ്രിം കോടതി റദ്ദുചെയ്ത I.T ആക്ടില്‍ കേരളാ പോലീസ് I.T   ആക്ട്‌ 118 ഉം പെടും .......


ഞാനിസം NB;  
പ്ലിങ്ങിയപ്പോ ആരു പ്ലിങ്ങി......യൂദാസു പ്ലിങ്ങി....... കര്‍ത്താവു പുല്ലു പോലെ എണീറ്റിങ്ങു പോന്നു....................

Saturday, 14 March 2015

എന്റെ ഏറ്റവും ബഹുമാനപെട്ട, ഇടതനും വലതനും അറിയാൻ

എന്റെ ഏറ്റവും ബഹുമാനപെട്ട,  ഇടതനും വലതനും അറിയാനായി 
ഒരു വോട്ട് ചെയ്യുന്നവൻ എഴുതുന്നത്‌ ........

നിങ്ങളെയൊക്കെ  വോട്ട് ചെയ്യ്തു ജയിപ്പിച്ചത് തെറ്റായി പോയി....          
എന്ന്‌ കരുതുന്ന  ജനാധിപത്യ  വിശ്വാസികൾക്ക്   കൂടി ഓരോ ലഡു  വിതരണം ചെയ്യണമെന്ന് ആദ്യമേ സൂചിപ്പിക്കട്ടെ 

ഇടതൻ  കാണിച്ച്കൂട്ടിയ തോന്നിവാസത്തിന്  ന്യായികരണങ്ങളെ  ഇല്ല കേട്ടോ ......


ഇങ്ങള്  മാണിയെ    തടയുമെന്ന് പറഞ്ഞാൽ മാണിയെ  തടയണം അല്ലാതെ സഭയുടെ അധ്യക്ഷനെ തടഞ്ഞ് കള്ളകളി കളിക്കരുത് 

മാണിയെ തടയുമെന്ന് ഇടതൻ  പറഞ്ഞു അത് നടന്നില്ല....... ബഡ്ജറ്റ് വായിക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞു..  അതും പൊളിഞ്ഞു..

മാണി കല്യാണ വീട്ടിൽ വരുന്നതു പോലെ വന്ന് വളരെ നിസാരമായി ബട്ജെറ്റ്‌  പ്രസംഗവും കഴിഞ്ഞ് പോയി ...
ഒരാളെ കൊണ്ടും അത് തടയാൻ സാധിച്ചില്ല .

മാണിയുടെ ബട്ജെറ്റ് അവതരണം  ഇടതുപക്ഷം അന്തസുള്ള മാര്ഗം കണ്ടെത്തി തടയണമായിരുന്നു . 
അല്ലാതെ  തെരുവ്പട്ടിയെ പോലെ കണ്ടവരെ കടിച്ച്  നടക്കുന്ന ഇരുകാലികളെ  ഇറക്കിവിട്ട് സഭയിൽ അഭാസതരം കാണിക്കുന്നതിൽ എന്ത് മന്ന്യതയാണ് ഉള്ളത് . 

നിങ്ങളെ നിയമസഭയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത് കോമാളി വേഷം  കെട്ടാനോ അവിടം നശിപ്പിക്കാനോ  അല്ല.  
ഇവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ്  .

ജമില പ്രകശത്തെ  തള്ളി ഇടുകയയിരുന്നില്ല വേണ്ടത് ..... എന്ന് ഇന്നലത്തെ നിയമസഭ  കാഴ്ചകൾ  കണ്ടവർ പറയും  

ഇ .എസ്  ബിജിമോളെ  ഷിബു ബേബി ജോണ്‍ കെട്ടിപിടിക്കുന്നതൊന്നും കണ്ണുള്ള ആരും കണ്ടില്ല...., ബിജിമോൾ കാണിക്കുന്ന ലീലകൾ എല്ലാവരും  നന്നായി കാണുകയും ചെയ്യ്തു . 

തോമസ്‌ ഐസക്  ഒരു പാവം വാച്ആൻഡ്‌  വാർഡിനെ തല്ലാൻ പോയപ്പോൾ സ്വയം   തല കുത്തി  വീണതാണ് .... അല്ലാതെ ആരും വീഴിച്ചതല്ല .

മന്ന്യതയോക്കെ  പറഞ്ഞ്  തല്ലിപൊളിക്കാൻ ഇറങ്ങിയവരുടെ കൂടെ ജോസ് തെറ്റയിലും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ തമാശ ....

ശിവൻകുട്ടി എവിടെയെങ്കിലും ഒന്ന് വീണിരുന്നെങ്കിൽ എന്ന് ആശിക്കാത്ത മലയാളികൾ ഉണ്ടാവില്ല . ഒരുമാതിരി മന്ദബുദ്ധി പിള്ളേരെ പോലെ കാണിച്ചുകൂട്ടി അവസാനം ശവം കുട്ടി ആയി ....
അതിന്റെ  കുറ്റവും വാച് ആൻഡ്‌ വാർഡ്‌മാര്ക്ക്    


പടിപ്പു മുടക്കി സമരം ചെയ്യരുതെന്ന് എസ്.എഫ്.ഐ ക്കാരെ ഉപദേശിച്ച ജയരജാൻ കാണിച്ച തോന്നിവാസവും ആരും കാണാതിരുന്നിട്ടില്ല ...

വാച് ആൻഡ്‌ വാർഡിനെ ഉപയോഗിച്ചത് മോശമാണെന്നാണ്    ഇടതുപക്ഷം പറയുന്നത് . 
ഭ്രാന്തിളകിയ കാളകളെ ഇടതുപക്ഷം  നിയമസഭയിൽ അഴിച്ച് വിടുമ്പോൾ വാച് ആൻഡ്‌ വാർഡിനെ വിളിക്കുന്നതിൽ തെറ്റുണ്ടെന്ന് ആരും പറയില്ല . 
അത്രയും സുരക്ഷ ഉദ്ധ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നിട്ടു നിങ്ങൾ ഇത്രയും അക്രമം കാണിച്ചു അപ്പോൾ ആരും ഇല്ലായിരുന്നെങ്ങിലോ . .....
നിയമസഭാ മന്ദിരം തന്നെ നിങ്ങൾ പോളിച്ചടുക്കിയേനെ 

മാണി ബട്ജറ്റ് അവതരിപ്പിച്ചത് ചട്ടം പലിച്ചല്ലെന്നാണ്  വേറെ ഒരു ആരോപണം .

അതിനുള്ള അവസരം നൽകാതെ  സ്സ്പീക്കറെ തടഞ്ഞ്  നിങ്ങൾ അരാജകത്വം സൃഷ്ട്ടിച്ചത്    നിയമസഭാ ചട്ട പ്രകാരം ആണോ .?.
സ്പീക്കർ മാണിയെ ആഗ്യത്തിലൂടെ ബട്ജറ്റ് അവതരിപ്പിക്കാൻ ക്ഷണിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ഇടതുപക്ഷമാണ് .
ഇനിയിപ്പോ നിങ്ങൾ കുറെ എണ്ണം കിടന്ന്  ഓളി ഇട്ടാൽ  ഒന്നും മാണി  അവതരിപ്പിച്ച ബട്ജെറ്റ്  ഒരു കോടതിയും തള്ളികളയാൻ   പോകുന്നില്ല . 

നിയമസഭാ ചട്ടം 256 പ്രകാരംഇന്നലെ സ്പീക്കർ   ചെയ്യ്തതും മാണി ചെയ്യ്തതുമായ  എല്ലാം കാര്യങ്ങൾക്കും നിയമസാധുത ഉള്ളവയാണ്‌  .    


വലത്തെ മാണി യുടെ ബട്ജെറ്റ് പാസാക്കപെടുക തന്നെ ചെയ്യും . 
അതിൽ ഉള്ള ജനദ്രോഹ നടപടികളെ ചോദ്യം ചെയ്യ്ത് സാധാരണക്കാരന്റെ ആവശ്യങ്ങൾക്കൊപ്പം നില്ക്കുകയാണ് ഒരു ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം എന്ന്‌ ഓർമിപ്പിക്കുന്നു   

ഞാനിതൊക്കെ പറയുമ്പോൾ വലതന്മാർക്ക് ലവലേശം ആഹ്ലാദം ഉണ്ടാവരുത് കേട്ടോ ..... 

പറയുമ്പോൾ എല്ലാം പറയണമല്ലോ  
കേരളത്തിലെ സാധാരണക്കാരന്റെ  തലയ്ക്കു കത്തി  വെക്കുന്ന ബട്ജെറ്റാണ് മാണി അവതരിപ്പിച്ചിരിക്കുന്നത് . 
ഉപ്പു തൊട്ട് കർപ്പുരം വരെ ഉള്ളവയ്ക്ക് വില കൂട്ടനുള്ള നിരവധിയായ നിർദേശങ്ങൾ ബട്ജെറ്റി ലുണ്ട് .  
അതൊക്കെ ഒന്ന് തിരുത്തി തരണമേ എന്ന് മാത്രമേ വലത്തെ  മണിയോട് പറയാൻ ഒള്ളു .....................
ഇവിടുത്തെ ഇടതന്മാര്‍ അക്കാര്യമൊന്നും പറഞ്ഞ്‌ നിങ്ങളെ ശല്ല്യപ്പെടുത്തില്ല,,,, കാരണം അത് ജനങ്ങള്‍ക്ക്‌ ഉപകാരം ഉണ്ടാകുന്ന കാര്യം ആണല്ലോ..........
നാണം ഇല്ലാത്ത മണിയോട് മാനം മറക്കാൻ പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയവുന്നത്കൊണ്ട്  ഞാന്‍  കുടുതൽ നീട്ടുന്നില്ല .

ശിവദാസാൻ നായർ ഇനിയും പേ വിഷ ബാധക്കുള്ള കുത്തിവെയ്പ്പ് എടുത്തിട്ടില്ലെങ്കിൽ... എത്രയും വേഗം ഏതെങ്കിലും മൃഗാശുപത്രിയിൽ
 പോകണം എന്നുകൂടി ഓർമിപ്പിക്കുന്നു   

എന്തായാലും നിങ്ങൾ  ഇടതനും വലതനും കൂടി ഇന്നലെ നശിപ്പിച്ചത്  നിയമസഭയിലെ സ്പീക്കറുടെ കസേരയും മൈക്കും മാത്രമല്ല  കേരള രാഷ്ട്രിയത്തിന്റെ അന്തസും അഭിമാനവും കൂടിയാണ് 

ഇടതുപക്ഷ ആശയങ്ങൾ നെഞ്ചോടു ചേർത്തു പിടിച്ച്‌ ......, ചെങ്കൊടിക്കു ചോര കൊടുത്ത് .... എ.കെ.ജി.യെയും ഇ.എം.എസ് നെയും ഇംബിച്ചിബാവയും പോലുള്ളവർ വളർത്തി വലുതാക്കിയ  ഒരു പ്രസ്ഥാനം ഇത്തരത്തിൽ അധപതിച്ചു പോയതിൽ ദുക്കമുണ്ട് .


                          ഞാനിസം NB:    നിങ്ങൾ തല്ലി പൊളിച്ച നിയമസഭക്കുള്ളിലെ വസ്തുവകകളും മറ്റും  ഉണ്ടാക്കിയിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ നികുതി പണം കൊണ്ടാണ്........................ അല്ലാതെ നിങ്ങളുടെ പിതാക്കന്മാർക്ക് സ്ത്രീധനം കിട്ടിയ കശുകൊണ്ടാല്ല..................


Tuesday, 17 February 2015

പച്ച പ്രണയം

പ്രണയ ബന്ധങ്ങള്‍ക്ക് വര്‍ഗിയത നിറം നല്‍കുന്ന കാലത്തെ യാഥാര്‍ഥ്യങ്ങള്‍ Sunday, 28 December 2014

ഘര്‍വപ്പാസി (വീട്ടിലേക്കു മടങ്ങുക)


ഇന്ത്യയിലെ ന്യുനപക്ഷവിഭാഗങ്ങളില്‍ പെടുന്ന ആളുകള്‍ക്ക് പൊടുന്നനെ ദൈവവിളി ഉണ്ടായിരിക്കുന്നു. ആ വിളിയനുസരിച്ച് അവരെല്ലാം ഹിന്ദുവാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.. ലവ് ജിഹാദിന് ശേഷം വീണ്ടും പുതിയൊരു പേരില്‍ മതപരിവര്‍ത്തന ചര്‍ച്ച ചുടുപിടിക്കുന്നു

ഘര്‍വപ്പാസി എന്നപേര് മലയാളികള്‍ക്ക് പരിചിതമായി വരുന്നതെയുള്ളു
ഘര്‍വപ്പാസി എന്ന വാക്കിനര്‍ത്ഥം വീടിലേക്ക്‌ മടങ്ങുക എന്നാണ് വീടെന്നുവെച്ചാല്‍ ഹിന്ദുമതം . അതായത് ഹിന്ദുമതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക് പോയ ആളുകളെ തിരിച്ചു ഹിന്ദുമതത്തില്‍ തന്നെ എത്തിക്കുക, അതിനായി തീവ്ര ഹിന്ദു സഘടനകള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചരണ കോലാഹലങ്ങളുടെ പേരാണ് ഘര്‍വപ്പാസി. ഈ കലാപരിപാടി പ്രകാരം ആംഗ്ലോ ഇന്ത്യക്കാര്‍ ഒഴികെ മറ്റെല്ലാവരും തന്നെ മതം മാറി ഹിന്ദുക്കള്‍ ആകേണ്ടി വരും എന്നു സാരം . അപ്പോള്‍ സ്വഭാവികമായും ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമല്ലോ .

മത പരിവര്‍ത്തനം രണ്ടു തരത്തിലുണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനവും സ്വമേധയയുള്ള മതപരിവര്‍ത്തനവും. ഇന്ത്യയില്‍ ഇതിന് നീണ്ട ചരിത്രമുണ്ട് 

നുറ്റാണ്ടുകള്‍ക്ക് മുന്നെ നിലനിന്നിരുന്ന ജീവിത രീതിയായിരുന്നു ഹിന്ദുത്വം എന്നാല്‍ കാലക്രമേണ ആ ജീവിത രീതി മതമായി രുപംകൊണ്ടു ക്രിസ്ത്യന്‍ മതവും ഇസ്ലാം മതവും പോലെ ഒരു ഏകികൃതസ്വഭാവം  ഹിന്ദുമതത്തിനില്ല ഏറ്റവും കൂടുതല്‍ അനാചാരങ്ങള്‍ നിലനിന്നിരുന്നതും നിലനില്‍ക്കുന്നതുമായ മതം ഹിന്ദുമതമാണ്‌


ഇന്ത്യയും നേപ്പാളും ബംഗ്ലാദേശും അടങ്ങുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വൈദേശിക ആക്രമണങ്ങളാണ് മത പരിവര്‍ത്തനം വ്യാപകമാകാന്‍ കാരണമായത്

വൈദേശിക ആക്രമണങ്ങള്‍

മുഗള്‍രാജവംശം ഇന്ത്യയില്‍ അതിപത്യം ഉറപ്പിച്ചുതുടങ്ങിയതില്‍ പിന്നെയാണ് ഹിന്ദുമതത്തില്‍നിന്നും ഇസ്ലാം മതത്തിലേക്ക് വലിയ തോതിലുള്ള മതപരിവര്‍ത്തനം നടന്നത്. അതില്‍ ഭൂരിഭാഗവും നിര്‍ബന്ധിത മതപരിവര്‍ത്തനം തന്നെയായിരുന്നു. ആ കാലത്ത് അമ്പലങ്ങളും അഗ്രഹരങ്ങളും വ്യാപകമായ ആക്രമിക്കപെട്ടു 
  
അതുപോലെതന്നെ യുറോപ്യന്‍ അധിനിവേശം ക്രിസ്തുമതം ഇന്ത്യയില്‍ വ്യാപിക്കുന്നതിനു കാരണമായി. ക്രിസ്തുമതിലേക്ക് നടന്ന പരിവര്‍ത്തനങ്ങളില്‍ നിര്‍ബന്ധിതവും പ്രലോഭനങ്ങള്‍ക്ക് അടിപെട്ടുള്ളതും ഉള്‍പെട്ടിരുന്നു.

ഹിന്ദുമതത്തിലെ അനാചാരങ്ങളും ജൈന ബുദ്ധ മതങ്ങളും

ഹിന്ദു മതത്തിലെ അനാചാരങ്ങളാണ് ജൈനമതവും ബുദ്ധമതവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവിര്‍ഭവിക്കുന്നതിന് കാരണമായത്. ഹിന്ദു മതത്തില്‍ നിന്നും വലിയൊരുവിഭാഗം ആളുകള്‍ ഈ രണ്ടു മതത്തിലേക്കുമായി ചേക്കേറി. എന്നാല്‍ അവയൊന്നുംതന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നില്ല

മതപരിവര്‍ത്തനത്തിലെ മൂല കാരണം

സധാരണയായി പണം ഉള്ളവര്‍ക്കാര്‍ക്കും സ്വമേധയാ മതം മാറണമെന്ന തോന്നല്‍ ഉണ്ടാകാറില്ല !!!

പിന്തുടര്‍ന്ന് വന്നിരുന്ന മതത്തിന് സമുഹത്തില്‍ ലഭിക്കുന്നത് മോശം സ്ഥാനമാണെന്ന ചിന്തയുംവിശ്വസിച്ചുപോരുന്ന മതത്തിന്‍റെ പേരില്‍ യാതൊരു ആനുകുല്ല്യങ്ങളും ലഭിക്കാത്തതും  മതപരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. പണവുംപ്രലോഭനങ്ങളുംഭീഷണിയും മതപരിവര്‍ത്തനത്തെ സ്വധീനിക്കുന്ന മറ്റു ചില ഘടകങ്ങള്‍ ആണ്

ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് ജനപ്രവാഹം ഉണ്ടായപ്പോഴുംസ്ഥിതി ഇതുതന്നെ ആയിരുന്നു . ഏതെങ്കിലും ഭ്രാമണന്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്നതായോ . സാമ്പത്തികമായി ഉയര്‍ന്നു നിന്നവരരെങ്കിലും പരിവര്‍ത്തനപെട്ടതായോ കാണാന്‍ കഴിയില്ല. കോളനികളും പാവപെട്ടവര്‍ കഴിയുന്ന ഗ്രാമങ്ങളുമായിരുന്നു പണ്ടുമുതല്‍ക്കെ മതപരിവര്‍ത്തനങ്ങളുടെ പ്രധാന വിളനിലം 
.

പുനര്‍മതപരിവര്‍ത്തനം

ഹിന്ദുമതത്തില്‍ നിന്നും മറ്റുമതങ്ങളിലേക്ക് പോയവരെയാണ് ഘര്‍വപ്പാസിയിലുടെ ഹിന്ദുമതത്തില്‍ തന്നെ തിരികെയെത്തിക്കുന്നത്. പുതുതായി ഹിന്ദു മതത്തില്‍ ചേരുന്ന ആളുകള്‍ക്ക്  അയ്യപ്പസേവാസഘം പോലുള്ള സഘടനകളാണ് മതത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.


പുനര്‍മതപരിവര്‍ത്തനത്തിലെ വിരോധാഭാസങ്ങള്‍ ( രാഷ്ടിയംസമുഹികം)

1.
  കേരളത്തിലെ പ്രബല ജാതിയായ ഈഴവര്‍ ഭൂരിഭാഗവും ബുദ്ധ മതത്തില്‍ നിന്നും പരിവര്‍ത്തനത്തിലൂടെ ഹിന്ദുക്കള്‍ ആയവരാണെന്നതു പോലും വിസ്മരിച്ചാണ്  SNDP ഇപ്പോള്‍ പുനര്‍മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നു എന്നത് മറ്റൊരു വിരോധാഭാസം. ഇഴവര്‍ക്കിടയില്‍ പുനര്‍ മതപരിവര്‍ത്തനം നടത്തിയാല്‍ ഇഴവര്‍ തിരികെ പോകേണ്ടത് ബുദ്ധമതത്തിലേക്കാണെന്നതാണ് വാസ്തവം.  

2.
    മറ്റു മതങ്ങളില്‍ നിന്നും  വരുന്നവരെ ഹിന്ദു മതത്തില്‍ ചേര്‍ക്കുന്നു എന്ന കാര്യം മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ജാതിവ്യവസ്ഥിയുടെ കൂടാരമായ ഹിന്ദു മതത്തില്‍ ഏതു ജാതിയിലേക്കാണ് പുതുതായി വരുന്നവരെ ഉള്‍പെടുത്തുക എന്ന കാര്യത്തെ പറ്റി ആരും ഒന്നും പറയുന്നില്ല. 

3.
 ചില ക്രൈസ്തവ സഘടനകളും  ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഘര്‍വപ്പാസി വിഷയത്തില്‍ സ്വികരിച്ചിരിക്കുന്ന നിലപാട് ഇരട്ടതപ്പാണ്  പുനര്‍മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്നും മതപരിവര്‍ത്തനം നിരോധിക്കരുതെന്നുമാണ് അവരുടെ ആവശ്യം , അങ്ങിനെ ഒരു നിയമം വന്നാല്‍ ഹിന്ദുമതത്തിലെ ആളുകളെ മറ്റു മതങ്ങളിലേക്ക് യഥേഷ്ടം പരിവര്‍ത്തനപെടുത്താനും. ഹിന്ദു മതത്തില്‍ നിന്നു മറ്റു മതങ്ങളിലേക്ക് പോയവര്‍ക്ക് തിരികെ വരന്‍ സാധിക്കാതെ വരികയും ചെയ്യും. 

4.
  ജനങ്ങള്‍ക്ക്‌ മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ നടപ്പാക്കി തുടങ്ങിയിട്ടില്ല. മോഡി സര്‍ക്കാരിന്‍റെ ഭരണ പരാജയം തുറന്നുകാട്ടുന്ന കുറ്റപത്രവുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ വന്ന അതേദിവസം തന്നെ ആഗ്രയിലെ വേല്‍നഗര്‍ കോളനിയില്‍ നടന്ന മത പരിവര്‍ത്തനം ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ബി.ജെ.പി. യുടെ നീക്കമായിരുന്നെന്ന് തീര്‍ച്ച .

5.
  വേല്‍നഗര്‍ കോളനിയില്‍ നടന്ന മതപരിവര്‍ത്തനം കോളനി നിവാസികള്‍ പോലും അറിഞ്ഞിരുന്നില്ലെന്നുംബി.പി.എല്‍. റേഷന്‍ കാര്‍ഡ്‌ വിതരണം ചെയ്യാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ബജ്റംഗ്ദള്‍ നേതാക്കള്‍ മതം മാറ്റം പ്രക്യാപിക്കുകയുമായിരുന്നു എന്നുംഎതിര്‍ക്കാന്‍ ശ്രമിച്ചവരോട് കലാപം ഉണ്ടാകേണ്ടെങ്കില്‍ പറയുന്നത് അനുസരിക്കാന്‍ നേതാക്കന്‍മാര്‍ നിര്‍ദേശിച്ചതായുംമുള്ള വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നത് ബി.ജെ.പി. യുടെ വ്യക്താവായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു പോലുള്ള മാധ്യമങ്ങളാണ്


6.
  മതംമാറ്റമൊക്കെ വ്യക്തികള്‍ സ്വന്തമായി തീരുമാനിക്കേണ്ട കാര്യമല്ലേ.?. അല്ലാതെ ഏതെങ്കിലും ഒരു സംഘടന ടാര്‍ജറ്റ് വെച്ച് ക്യാമ്പയിന്‍ ചെയ്ത് നടത്തേണ്ടതാണോ.


7.
  ഇപ്പോള്‍ ഘര്‍വപ്പാസിപരിപാടിയിലുടെ മതം മാറുന്ന എല്ലാവര്‍ക്കും സ്വയം തോന്നി മാറുന്നതാണെങ്കില്‍ എന്തിനാണ് മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നത്. അലിഗര്‍ലും ആഗ്രയിലും മറ്റും നടന്ന മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സൗജന്യ റേഷനും ബി.പി.എല്‍. റേഷന്‍ കാര്‍ഡും ജോലിയും സര്‍ക്കാര്‍ ചിലവില്‍ വീടും മുതല്‍ പണം വരെ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്നത്.
എങ്ങിനെ ഒരാള്‍ക്ക് ഹിന്ദു ആകാം


ഒരാള്‍ക്ക് ഹിന്ദു ആകണമെങ്കില്‍ (രാഷ്ട്രിയ ലക്ഷ്യത്തോടെയല്ലെങ്ങില്‍..!! )

ഒന്നുകില്‍ ഹിന്ദു മതത്തില്‍ ജനിച്ച് വളരുന്ന ആളാവണം
അല്ലെങ്കില്‍ ഷോടാസ അനുഷ്ട്ടാനങ്ങള്‍ എന്നറിയപ്പെടുന്ന 12 ആചാരങ്ങള്‍ പിന്തുടരുന്നവരായിരിക്കണം. അല്ലാതെ ഒരു സുപ്രഭാതത്തില്‍ VHP നടത്തുന്ന ചടങ്ങില്‍വെച്ച് പനിനീര്‍ തളിച്ചാല്‍ ആരും ആചാര പ്രകാരം ഹിന്ദു ആകില്ല


നിയമവശം

  അംബേദ്‌കര്‍ ഭരണഘടന തയ്യാറാകുന്ന കാലത്ത് പുനര്‍മതപരിവര്‍ത്തനം എന്നൊരു വാക്ക് പ്രചാരത്തില്‍ ഇല്ലാതിരുന്നതിനാല്‍ ഭരണഘടനയില്‍ അത് തെറ്റാണെന്നോ ശേരിയാണെന്നോ പറയുന്നില്ല.

1.
  എന്നാല്‍ ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഏതൊരു ഇന്ത്യന്‍ പൌരനും ഏതു മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുളള എല്ലാ അവകാശങ്ങളും പ്രധാനം ചെയ്യുന്നുണ്ട്. ആര്‍ക്കു വേണമെങ്കിലും ഇവിടെ യാതൊരു നിയമതടസങ്ങളും ഇല്ലാതെ മതപ്രചരണം നടത്തുകയും ആവാം

2.
  ആര്‍ട്ടിക്കിള്‍ 153 A ല്‍ ഒരു പൌരനെ യതോരു കാരണവശാലും നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയനാക്കരുതെന്നും പ്രതിപാദിക്കുന്നുണ്ട്.ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിനും വൈക്കം സത്യഗ്രഹത്തിനും മുന്നില്‍ നിന്നു പോരാടിയ പാരമ്പര്യമുള്ള എ.കെ.ജി യുടെയും ഇ.എം.എസിന്‍റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്ളിടത്തോളം കാലം കേരളത്തില്‍ മതപരിവര്‍ത്തനങ്ങള്‍ക്കും പുനര്‍മതപരിവര്‍ത്തനങ്ങള്‍ക്കും ലക്ഷ്മണരേഖ ഉണ്ടാകുമെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല.
താജ്മഹല്‍ ഇസ്ലാമികരുടെ സ്വത്തല്ല.!! ഹിന്ദു അല്ലാത്തവര്‍ക്ക് താജ്മഹലിന്‍റെ യാതൊരു അവകാശങ്ങളും നല്‍കരുതെന്നും , അത് ഹിന്ദു വിശ്വാസപ്രകാരം താജ്മഹല്‍അല്ല തേജോമഹാലയ ആണെന്നും മൈക്ക് കെട്ടി പ്രസംഗിക്കുന്ന ബി.ജെ.പി എം.പി യോഗി അതിത്യ നാഥിനെ പോലെയുള്ള മഹാത്മാക്കളുടെ രാജ്യത്ത് ഇതും സഹിക്കേണ്ടി വരും ഇതില്‍ അപ്പുറവും സഹിക്കേണ്ടി വരും


ഞാനിസം NB ; -

  1920-ന് മുന്‍പ് ഭാരതത്തില്‍ രാഷ്ട്രിയപാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. ഘര്‍വപ്പാസി (വീട്ടിലേക്കു മടങ്ങുക) പദ്ധതിപ്രകാരം നരേന്ദ്രമോഡി കോണ്‍ഗ്രസിലേക്ക് തിരികെ പോകുമോ ആവോ.....!!!!.